വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പടപ്പ് പഞ്ചായത്ത് ഓഫിസ് ഉദ്ഘാടനവും പൊതു സമ്മേളനവും

വെല്‍ഫെയര്‍ പാര്‍ട്ടി പെരുമ്പടപ്പ് പഞ്ചായത്ത് ഓഫിസിന്റെയും വെല്‍ഫെയര്‍ പോയിന്റിന്റെയും ഉദ്ഘാടനവും പൊതു സമ്മേളനവും പാലപ്പെട്ടിയില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷെഫീഖ് ഓഫിസ് ഉദ്ഘാടനവും, ജില്ല സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം വെല്‍ഫെയര്‍ പോയന്റ് ഉദ്ഘാടനവും നിര്‍വഹിച്ചു. പാര്‍ട്ടി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. കാസിം അധ്യക്ഷത വഹിച്ചു.

പൊന്നാനി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ആര്‍.വി അഷ്റഫ്, ആലങ്കോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മുജീബ് കോക്കൂര്‍, നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റഷീദ്, മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.പി. നാസര്‍, മണ്ഡലം ട്രഷറര്‍ ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാന്‍, മണ്ഡലം ജോയന്റ് സെക്രട്ടറി കദീജ മണമ്മല്‍ എന്നിവര്‍ പങ്കെടുത്തു. കെബീര്‍ സ്വാഗതവും നൗഷാദ് യാഹു നന്ദിയും പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image