വെളിയംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണം അന്തിമ ഘട്ടത്തില്‍

വെളിയംകോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ 3 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മാണം അന്തിമ ഘട്ടത്തില്‍.  ഫുട്ബോള്‍, ഇന്‍ഡോര്‍ ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റ് ബോള്, കബഡി, ഗുസ്തി, റെസ്ലിംഗ് എന്നിവയുടെ കോര്‍ട്ടുകളും, നീന്തല്‍ക്കുളം, ലൈറ്റിംഗ് സംവിധാനം, ഡ്രൈനേജ് സിസ്റ്റം, ടോയ്ലറ്റ് ബ്ലോക്ക് എന്നീ സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ സജ്ജമായി. സ്‌പോര്‍ട്ട്‌സ് സ്റ്റേഡിയം വരുന്നതോടെ വെളിയംകോട് ഹയര്‍സെക്കണ്ടറി സ്‌കൂളിന് കായിക രംഗത്ത് മികച്ച കുതിപ്പ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ADVERTISEMENT
Malaya Image 1

Post 3 Image