എയ്യാല്‍ നിര്‍മല മാതാ സ്‌കൂളില്‍ യുവകര്‍ഷകന്‍ സി എം.പ്രിയന്‍ ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ കുട്ടിക്കര്‍ഷകര്‍ നട്ടു വളര്‍ത്തിയ പച്ചക്കറികള്‍ വിളവെടുപ്പു നടത്തി.കൃഷി ഓഫീസര്‍ ബിജു പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ചടങ്ങില്‍ സന്നിഹിതയായിരുന്നു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജിയോ താരീസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സിസ്റ്റര്‍ ബ്ലെസീ റോസ് എന്നിവര്‍ കുട്ടികര്‍ഷകര്‍ക്ക് പ്രോത്സാഹനവും അഭിനന്ദനവും നല്‍കി.
ADVERTISEMENT