ആകാശ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിനും വാനനിരീക്ഷണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ മനസ്സിലാക്കുന്നതിനുമായി ഇരിങ്ങപ്പുറം ഗ്രാമീണ വായനശാലയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖല കമ്മറ്റിയും ചേര്‍ന്ന് താരാപഥം ചേതോഹരം എന്ന പേരില്‍ വാനനിരീക്ഷണം സംഘടിപ്പിച്ചു. കോട്ടപ്പടി ചൂല്‍പ്പുറം കെ.സി.രാമന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച വാനനീരിക്ഷണം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം വി.മനോജ് കുമാര്‍ നക്ഷത്ര ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ.ദിനേഷ് ചൂണ്ടലിന്റെ നേതൃത്വത്തിന്‍ സ്ലൈഡ് ഷോയും ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് ആകാശ കാഴ്ചകളെ വളരെ അടുത്ത് കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. ഗ്രന്ഥശാല പ്രവര്‍ത്തകന്‍ എന്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ചാവക്കാട് മേഖല പ്രസിഡണ്ട് എം.എ.സുബിത അശറഫ് സ്വാഗതവും വായനശാല സെക്രട്ടറി ടി.എസ് ഷെനില്‍ നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.