എ ടി എല്‍ മാരത്തണ്‍ 2022-2023 ദേശീയ തല മത്സരത്തില്‍ സ്ഥാനം പിടിച്ച് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂള്‍. സ്‌കൂള്‍ അടല്‍ ടിങ്കറിംഗ് ലാബിന്റെ നേതൃത്വത്തില്‍ ഇരുപത്തിഅഞ്ച് പ്രൊജക്റ്റുകള്‍ ആണ് 2022-23 മാരത്തോണില്‍ അവതരിപ്പിച്ചത്. നഷ്മിയ അഷറഫ്, ഫാത്തിമ ആഫ്രീന്‍, അയിഷ മിസ്ന എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച സേഫ് ലോക്കും, ഹിഷാം ഹംസ, അജ്മല്‍ അബ്ദുല്‍ റഷീദ്, അനസ് വി എ എന്നിവര്‍ വികസിപ്പിച്ച കെയര്‍ ടേക്കര്‍ ഗ്ലവും ആണ് തിരഞ്ഞെടുക്കപ്പെട്ട പ്രോജക്ടുകള്‍.മൊബൈല്‍ ഫോണില്‍ ബയോമെട്രിക് സിസ്റ്റം ഉപയോഗിച്ച് ഉടമസ്ഥന് മാത്രം ലോക്കര്‍ തുറക്കാവുന്ന സംവിധാനമാണ് സേഫ് ലോക്കര്‍. ഇതിലൂടെ ചുരുങ്ങിയ സമയം കൊണ്ട് വളരെ എളുപ്പത്തില്‍ ലോക്കര്‍ തുറക്കാനും അതോടൊപ്പം തന്നെ ലോക്കറിനെ സുരക്ഷിതമായി വെക്കാനും സാധിക്കുന്നു. കിടപ്പുരോഗികളുടെ സംരക്ഷണാര്‍ത്ഥം വികസിപ്പിച്ചെടുത്തതാണ് കെയര്‍ ടേക്കര്‍ ഗ്ലൗ. ഒരു വിരലനക്കത്തിന്റെ സഹായത്തോടുകൂടി കിടപ്പുരോഗികള്‍ക്ക് പരാശ്രയം കൂടാതെ തന്റെ ആവശൃങ്ങള്‍ മറ്റുള്ളവരെ അറിയിക്കുവാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിപരമായ ചിന്തനവും പ്രായോഗിക പഠനവും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് എ. ടി.എല്‍ ലാബുകള്‍. 3ഡി പ്രിന്റര്‍, റോബോട്ടിക്‌സ് കിറ്റുകള്‍, ഇലക്ട്രോണിക്‌സ് വേര്‍ക്ക്‌ബെഞ്ചുകള്‍, നൂതന സോഫ്‌റ്റ്വെയര്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുമായി സജ്ജീകരിച്ചിരിക്കുന്നതാണ് ലാബില്‍ പ്രാവീണ്യമുള്ള അധ്യാപകരുടെയും മെന്റര്‍മാരുടെയും നേതൃത്വത്തില്‍, വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ പ്രായോഗിക പരിചയം നേടുകയും പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നുണ്ട്.