26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

113

ചാവക്കാട് മുനയ്ക്കക്കടവില്‍ കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ റിപ്പോര്‍ട്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. സര്‍ക്കിള്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ കെ എസ് പാര്‍വ്വതിയെയാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. പ്രദേശത്തെ കടല്‍ക്ഷോഭം രൂക്ഷമായതോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പാര്‍വതിക്ക് നേരെ മുനിക്കകടവ് ഇഖ്ബാല്‍ നഗര്‍ പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്ുത. ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!