29.1 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty റെന്റിന് കൊടുത്ത കാര്‍ തിരിച്ച് പിടിക്കാന്‍ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

റെന്റിന് കൊടുത്ത കാര്‍ തിരിച്ച് പിടിക്കാന്‍ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

96

റെന്റിന് കൊടുത്ത കാര്‍ തിരിച്ച് പിടിക്കാന്‍ എത്തിയ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കാറിന്റെ ബോണറ്റില്‍ പിടിച്ച് തൂങ്ങി യുവാവ്. ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനെയാണ് കാറില്‍ കിടത്തി 5 കിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ചത്. ഇന്ന് രാവിലെ എരുമപ്പെട്ടിയിലാണ് സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറാണ് ക്രൂര കൃത്യം നടത്തിയത്. ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ റെന്റിന് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കാന്‍ തയ്യാറായില്ല. സംഭവത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് വിശദമായ അന്വേഷണം നടത്തി വരുകയാണ്.

ADVERTISEMENT
error: Content is protected !!