പുന്നയൂര്‍ക്കുളം ആറ്റുപുറം സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷത്തിനോടനുബന്ധിച്ച് അമ്പ്, വള എഴുന്നള്ളിപ്പും ബാന്‍ഡ് സെറ്റുകളുടെ കലാപ്രകടനവും നടത്തി. ശനിയാഴ്ച്ച രാവിലെ 7 മണിക്ക് ദിവ്യബലി, കൂടുതുറക്കല്‍, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കല്‍, തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ്, വള എഴുന്നള്ളിപ്പ് എന്നിവ നടത്തി. വിശുദ്ധ കുര്‍ബാനക്ക് ഫാദര്‍ ഇഗ്‌നേഷ്യസ് നന്തിക്കര മുഖ്യ കാര്‍മികത്വം വഹിച്ചു. രാത്രി യൂണിറ്റുകളുടെ എഴുന്നള്ളിപ്പുകള്‍ പള്ളികള്‍ സമാപിച്ചു.
തുടര്‍ന്ന് ബാന്‍ഡ് വാദ്യ സംഗമവും, വര്‍ണ്ണ മഴയും ഉണ്ടായി. വികാരി ഫാദര്‍ റിജോ വിതയത്തില്‍, ഡീക്കന്‍ പ്രിന്‍സ് കിളിയംപ്രായില്‍, ട്രസ്റ്റിമാരായ ജേക്കബ് ചൊവ്വല്ലൂര്‍, ബോസ് ചൊവ്വല്ലൂര്‍, ജോഷി മുട്ടത്ത്, ജനറല്‍ കണ്‍വീനര്‍ പി.ജെ. റാഫേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ വര്‍ഗീസ് കൊമ്പന്‍, ഇടവക സെക്രട്ടറി കെ.ജെ ജിജോ, കേന്ദ്ര സമിതി കണ്‍വീനര്‍ പി.ഇ ആന്റോ, പ്രോഗ്രാം കണ്‍വീനര്‍ എം. ജെ. ജോഷി, ജോയിന്റ് കണ്‍വീനര്‍ പിടി ആന്റണി, വിവിധ യൂണിറ്റ് പ്രസിഡറ്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



