പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ പാമ്പാടി തീരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാള്‍ ആചരിച്ചു

പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ പാമ്പാടി തീരുമേനിയുടെ 61-ാം ഓര്‍മ്മ പെരുന്നാള്‍ ആചരിച്ചു. പാമ്പാടി ദയറാ മേനജര്‍ ഫാ: മാത്യൂസ് അബ്രാഹാം രണ്ടാമത്തെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ: ജോണ്‍ ഐസക്ക്, സഹ വികാരി ഫാ:ആന്റണി പൗലോസ് എന്നിവര്‍ സഹകാര്‍മ്മികരായി. ട്രസ്റ്റി സാംസണ്‍ പുലിക്കോട്ടില്‍, സെക്രട്ടറി ജെയ്‌സണ്‍ ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നു നേര്‍ച്ച വിളമ്പും നടത്തി.

ADVERTISEMENT