ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നടത്തി

ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ മേഖല കണ്‍വെന്‍ഷന്‍ സംഘം ബിഎംഎസ് ജില്ല പ്രസിഡണ്ട് വിപിന്‍ മംഗലം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മേഖല പ്രസിഡണ്ട് ഇ രാജന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ഗുരുവായൂര്‍ മേഖല പ്രസിഡണ്ട് കെഎ ജയലകന്‍, വൈസ് പ്രസിഡണ്ട് വികെ സുരേഷ് ബാബു, ഓട്ടോറിക്ഷ യൂണിയന്‍ ജില്ല വൈസ് പ്രസിഡണ്ട് കെ ടി മുഹമ്മദ് യൂനസ്, മേഖല സെക്രട്ടറി സൂരജ് കോട്ടപ്പടി, സന്തോഷ് വെള്ളറക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഇ രാജന്‍, വൈസ് പ്രസിഡന്റുമാരായി സന്തോഷ് വെള്ളറക്കാട്, എം ബിജു വടക്കേക്കാട് , പ്രിയം ജോഷി തുടങ്ങിയവരെ തിരഞ്ഞെടുത്തു.

ADVERTISEMENT