25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk ‘അക്ഷരകേളി’യുടെ രണ്ടാമത് പുരസ്‌കാരം അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്

‘അക്ഷരകേളി’യുടെ രണ്ടാമത് പുരസ്‌കാരം അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്

80

അക്ഷരശ്ലോക കാവ്യകേളി കലയിലേര്‍പ്പെട്ടിരിക്കുന്നവരുടെ സംഘടനയായ അക്ഷരകേളിയുടെ രണ്ടാമത് പുരസ്‌കാരം കവിയും അക്ഷരശ്ലോക വിശാരദനുമായ അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന്. പതിനായിരത്തി ഒന്നു രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോക്ടര്‍ വി പി ജോയ്, സരസമ്മ കെ നായര്‍ , വി കെ സുധാകരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. നവംബറില്‍ എറണാകുളത്തു നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

ADVERTISEMENT
error: Content is protected !!