30.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ ഹെല്‍മറ്റ് മോഷ്ടിച്ചു

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ ഹെല്‍മറ്റ് മോഷ്ടിച്ചു

244

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിന് സമീപം പാര്‍ക്ക് ചെയ്ത ബൈക്കിന്റെ ഹെല്‍മറ്റ് മോഷ്ടിച്ചു. പുന്നയൂര്‍ക്കുളം ചമ്മനൂര്‍ സ്വദേശി കോര്‍മത്തയില്‍ വീട്ടില്‍ ബിന്‍യാമീന്റെ ഹെല്‍മറ്റാണ് മോഷ്ടാവ് കവര്‍ന്നത്. ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് ഇറങ്ങിയ സമയത്ത് ബൈക്കിലെ ഹെല്‍മെറ്റ് കാണാത്തതിനെ തുടര്‍ന്ന് കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ആശുപത്രിയിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ പാര്‍ക്ക് ചെയ്ത ബൈക്കിലെ ഹെല്‍മെറ്റ് കവര്‍ന്നത് കണ്ടെത്തിയത്. താലൂക്ക് ആശുപത്രി സൂപ്രണ്ടിന് നല്‍കിയ പരാതി ആശുപത്രി സൂപ്രണ്ട് കുന്നംകുളം പോലീസിന് കൈമാറി. മോഷ്ടാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!