ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

എക്‌സൈസ് വിമുക്തി മിഷന്‍, ലഹരിക്കെതിരെ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരി ആപത്താണ് എന്ന പേരില്‍ പഴുന്നാന വെളിച്ചം സൗഹൃദ കൂട്ടായ്മ നെഹ്ജുല്‍ ഹുദാ മദ്രസ ഹാളില്‍ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിന്‍ കുന്നംകുളം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചം സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് എ എം മുഹമ്മദ് സലിം അധ്യക്ഷനായി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ലത്തീഫ് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image