24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി – പലചരക്ക് കിറ്റുകള്‍ നല്‍കി

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി – പലചരക്ക് കിറ്റുകള്‍ നല്‍കി

102

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വേലൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കുടുംബങ്ങള്‍ക്ക് ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ കൈതാങ്ങ്. വീടിന്റെ പരിസരത്തുള്ള വെള്ളക്കെട്ട് ഒഴിയാത്തതിനാല്‍ ജോലിക്ക് പോകാനാകാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ നിഷ ജി നായര്‍, അസിസ്റ്റന്റ് സൗമ്യമോള്‍ എന്നിവരുടെ നേതൃത്വത്തില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ പച്ചക്കറി – പലചരക്ക് കിറ്റുകള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, വാര്‍ഡ് മെമ്പര്‍ ശുഭ, സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് കെ.കെ രാജന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!