പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി എന്‍.ഷാജി തോമസ് ക്ലാസ്സ് നയിച്ചു. നാച്ച്വര്‍ ക്ലബ് ഇന്‍ ചാര്‍ജ്ജ് റെജി എ.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളുടെ ഉദ്ഘാടനം ജൂനിയര്‍ പ്രിന്‍സിപ്പല്‍മാരായ സാജിത റസാക്ക്, രവ്യ കെ ആര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
നാച്ച്വര്‍ ക്ലബിലെ അംഗങ്ങളെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തരം തിരിച്ചതിനു ശേഷം വിഷയത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഫല വൃക്ഷതൈ വിതരണം ചെയ്തു. പ്രതിജ്ഞയെടുക്കലും ഉണ്ടായി.
ADVERTISEMENT