നടുറോഡില്‍ വെള്ളക്കെട്ട്; കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു

പന്നിത്തടം അക്കിക്കാവ് റോഡില്‍ ബദര്‍ പള്ളിക്ക് സമീപം നടുറോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിഷേധം. കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ സജീവന്‍ ചാത്തനാത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് സലാം വലിയകത്ത്, മണ്ഡലം സെക്രട്ടറി കരീം വെള്ളറക്കാട്, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.സുബ്രഹ്‌മണ്യന്‍, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് സുബാഷ് കെ.എം, വാര്‍ഡ് മെമ്പര്‍മാരായ സൈബുന്നിസ ഷറഫു, രെജിത ഷാജി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image