മുനക്കക്കടവ് കോസ്റ്റല്‍ പോലീസിന്റെ നേതൃത്വത്തില്‍ പുത്തന്‍കടപ്പുറം ജി എഫ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തെപറ്റി ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. എസ് ഐ ജോബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ചിന്തകളിലും പ്രവര്‍ത്തികളിലും മൊബൈല്‍ ദൃശ്യങ്ങള്‍ സ്വാധീനം ചെലുത്തുന്നതിനെ കുറിച്ചായിരുന്നു ക്ലാസ്. സി പി ഒ നിബില്‍ കെ എസ്,
എ എസ് ഐമാരായ മേഴ്സി അഗസ്റ്റിന്‍, ഹൈറു ന്നിസ, ഹെഡ്മിസ്‌ട്രെസ് റംല പി കെ, അധ്യാപകരായ സലീം എം കെ, മുംതാസ് ടി തുടങ്ങിയവര്‍ സംസാരിച്ചു.