ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ പരിപാടി നടത്തി

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ശ്രീകൃഷ്ണ കോളേജും ആസ്റ്റര്‍ മെഡിസിറ്റിയും സംയുക്തമായി ആരോഗ്യധാര 2024 എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജീവിത ശൈലീ രോഗ പരിശോധന, ബോധവത്ക്കരണ സെമിനാര്‍, ഓപ്പണ്‍ ക്വിസ്സ് മത്സരം, ചിത്ര പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ് ധനന്‍ അധ്യക്ഷനായി.

ADVERTISEMENT
Malaya Image 1

Post 3 Image