സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രിവെന്‍ഷന്‍ ഓഫ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ആക്റ്റുമായി ബന്ധപ്പെട്ട് കുന്നംകുളത്തെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുറുക്കന്‍പാറ ഗ്രീന്‍ പാര്‍ക്ക് സ്റ്റഡി സെന്ററില്‍ നടത്തിയ ക്ലാസിന് കെ എസ് ഡബ്ലിയു എം പി സോഷ്യല്‍ ഡെവലപ്‌മെന്റ് വിഭാഗത്തിലെ രവികുമാര്‍, സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ബിജീഷ്, സോഷ്യല്‍ അസോസിയേറ്റ് അഞ്ജന എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാസുകള്‍ക്ക് ശേഷം ഗ്രൂപ്പ് ചര്‍ച്ചയും ഉണ്ടായി.
ADVERTISEMENT