27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Perumpilavu ‘ആയുഷ്’ ആയുര്‍വ്വേദ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

‘ആയുഷ്’ ആയുര്‍വ്വേദ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

നാഷണല്‍ ആയുഷ് മിഷന്‍, കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആയുഷ് ആയുര്‍വ്വേദ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. കടവല്ലൂര്‍ ആയുഷ് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ ആയൂര്‍വ്വേദ ഡിസ്പന്‍സറിയില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെറുതുരുത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തിലെ റിസര്‍ച്ച് ഓഫീസര്‍ ഡോ. അശ്വനി. പി.എസ് ‘വൃദ്ധജനാരോഗ്യം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.

ADVERTISEMENT
error: Content is protected !!