പുതുശ്ശേരി ശ്രീ അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നു

39

പുതുശ്ശേരി ശ്രീ അയ്യംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുന:പ്രതിഷ്ഠ ചടങ്ങുകള്‍ നടന്നു. പ്രശ്‌നവിധി പ്രകാരം യക്ഷി, ഭദ്രകാളി ഉപാസകന്‍ എന്നിവരുടെ പുന:പ്രതിഷ്ഠ ചടങ്ങുകളാണ് നടന്നത്. ബുധനാഴ്ച്ച രാവിലെ 9.30 മുതല്‍ 10.30 വരെയുള്ള മുഹൂര്‍ത്തത്തില്‍ നടന്ന പുന:പ്രതിഷ്ഠ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.
ദേവസ്വം ഭരണ സമിതി ഭാരവാഹികളായ ചന്ദ്രശേഖന്‍ പുതുശ്ശേരി, യു.കെ. ബിനീഷ് സി.എസ്. ജിജി മറ്റു ഭരണസമിതി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.