ചിറമനേങ്ങാട് ശ്രീ കുന്നംമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദേശവിളക്ക് ഭക്തിസാന്ദ്രമായി. ദീപാരാധനയ്ക്ക് ശേഷം മാത്തൂര്‍ ശിവ ക്ഷേത്രത്തില്‍ നിന്നും വാസുണ്ണി ഗുരുസ്വാമിുടേയും സംഘത്തിന്റേയും ഉടുക്ക് പാട്ടിന്റെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു. നൂറുകണക്കിന് മാളികപ്പുറങ്ങളുടെ താലപ്പൊലിയോടു കൂടി കുന്നംമ്പത്ത്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിളക്ക്പന്തലിലേക്ക് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് പാട്ട്, വെട്ടും തടവ്, തിരിയുഴിച്ചില്‍ എന്നിയുണ്ടായി. അന്നദാനവും ഉണ്ടായിരുന്നു. കുന്നംമ്പത്ത് കാവ് ഭാഗവതി ക്ഷേത്രം പ്രസിഡന്റ് ഷാജി വലിയറ, സെക്രട്ടറി ചന്ദ്രന്‍ മേലേപുരക്കല്‍, ഭരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



