ഫൈറ്റേഴ്‌സ് കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. 96 കടലാമ കുഞ്ഞുങ്ങളെയാണ് കടപ്പുറംഫൈറ്റേഴ്‌സ് തീരദേശത്തുനിന്നും കടലിലേക്ക് യാത്രയാക്കിയത്. സജിന്‍ ആലുങ്ങല്‍ , സത്യന്‍ കെ എസ്, വിപിന്‍ ആര്‍ വി, നസീര്‍, സനില്‍ എ സി എന്നിവരുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 16 ആമകളുടെ മുട്ടകളാണ് സംരക്ഷിച്ചത് . ഒലീവ് റിഡ്‌ലി വര്‍ഗ്ഗത്തില്‍ പെട്ട ഓരോ ആമയും നൂറിനും 150 നും ഇടയില്‍ മുട്ട ഇടാറുണ്ട്. കാലാവസ്ഥയ്ക്ക് അനുസരിച്ച് 45 മുതല്‍ 60 ദിവസമാണ് മുട്ട വിരിഞ്ഞിറങ്ങാന്‍ വേണ്ട സമയം. ധാരാളം വിദേശികളും ഈ ആമ കൂട് തുറക്കാന്‍ എത്തിയിരുന്നു. കൃഷി ഓഫീസര്‍ അനഘ ഉണ്ണികൃഷ്ണന്‍ പൊതുപ്രവര്‍ത്തകരായ അന്‍മോന്‍ മോത്തി, കെ എ ജയതിലകന്‍, ബാബു ചക്കര. കടപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ് നിമ്മി എന്നിവര്‍ പങ്കെടുത്തു.



