എരുമപ്പെട്ടിയില്‍ കഞ്ചാവ് നിറച്ച ബാഗ് കണ്ടെത്തി. കടങ്ങോട് റോഡ് ജംഗ്ഷനില്‍ ഐ.ടി.സി റോഡിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവ് പഴയ ബാഗില്‍ പൊതിഞ്ഞ നിലയിലാണ്. ഞായറാഴ്ച്ച രാവിലെ പരിസരവാസിയായ വീട്ടമ്മയാണ് ബാഗ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കഞ്ചാവ് അടങ്ങുന്ന ബാഗ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
ADVERTISEMENT