പഠന യാത്രയുടെ ഭാഗമായി അന്‍സാര്‍ സ്പ്രൗട്‌സ് പ്രീ കെ ജിയിലെ കുരുന്നു വിദ്യാര്‍ത്ഥികളുടെ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം വേറിട്ടതായി. കുന്നംകുളം അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍ സി.വി മധു എന്നിവര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജൂനിയര്‍ പ്രിന്‍സിപ്പല്‍ ബബിത ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ അധ്യാപകരായ രശ്മി രവി ശങ്കര്‍, സാഹിറ, അസിസ്റ്റന്റ് ജൂനിയര്‍ പ്രിന്‍സിപ്പല്‍ സജ്ന വി.പി എന്നിവരോടൊപ്പമായിരുന്നു കുരുന്നുകള്‍ കുന്നംകുളത്തെ ജനമൈത്രീ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചത്.
ADVERTISEMENT