ചെറുവത്താനി ദേശവിളക്കിന്റെ വിളംബര പത്രിക പ്രകാശനം ചെയ്തു. നവംബര്‍ 25 തിങ്കളാഴ്ചയാണ് 19 -ാമത് ചെറുവത്താനി ദേശവിളക്ക്. നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം സേവാ സമിതി പ്രസിഡണ്ട് കെ.എന്‍. ഷാജി പ്രകാശനം നിര്‍വഹിച്ചു. ദേശവിളക്ക് കമ്മിറ്റി പ്രസിഡണ്ട് ചന്ദ്രന്‍ കൊട്ടിലിങ്ങല്‍, സെക്രട്ടറി സി.വി. മോഹന്‍ദാസ്, ട്രഷറര്‍ വിനോദ് പന്തായില്‍, കമ്മറ്റി അംഗങ്ങള്‍, ക്ഷേത്രം സേവാ സമിതി പ്രവര്‍ത്തകര്‍, ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT