27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk ത്യാഗത്തിൻ സ്മരണകളുണ‍ർത്തി ബലി പെരുന്നാൾ

ത്യാഗത്തിൻ സ്മരണകളുണ‍ർത്തി ബലി പെരുന്നാൾ

മഹാത്യാഗത്തിന്റെ ഓർമകളിൽ മുസ്‌ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഉണ്ടായ മകന്‍ ഇസ്മാഈലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ തീരുമാനിച്ചെങ്കിലും തന്റെ ദാസന്റെ ത്യാഗ സന്നദ്ധത കണ്ട് മകന് പരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചതായാണ് വിശ്വാസം. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ പ്രത്യേക നമസ്‌കാരം നടന്നു. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറി.

ADVERTISEMENT
error: Content is protected !!