ബാലസംഘം ചിറ്റാട്ടുകര മേഖല സമ്മേളനം ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ.അഭിഷേക് ഉദ്ഘാടനം ചെയ്തു. ബഹ്‌മകുളത്ത് നടന്ന സമ്മേളനത്തില്‍ എം.ബി. എബിയോണ്‍ അധ്യക്ഷനായി. സി.പി.ഐ.(എം) മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍.സന്തോഷ്, ബാലസംഘം ജില്ലാ കമ്മറ്റി അംഗം കെ.കെ.മനോജ്, ബാലസംഘം മണലൂര്‍ ഏരിയ സെക്രട്ടറി മാധവ് കൃഷ്ണ, തുളസി രാമചന്ദ്രന്‍, ടി.സി ശ്രീജിത്ത്, എന്‍.ബി ജയ, സി.ടി.ജാന്‍സി, കെ.എസ്. അനാമിക എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.എസ്. അനാമിക (പ്രസിഡണ്ട്), എം.ബി എബിയോണ്‍ (സെക്രട്ടറി) , ടി.സി ശ്രീജിത്ത് (കണ്‍വീനര്‍) എന്‍.ബി ജയ (കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടെ ഇരുപത്തിയാറ് അംഗ മേഖല കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞെടുത്തു.