ബാലഗോകുലം മഹാഗോപൂജ ഗുരുവായൂര്‍ വടക്കേനടയില്‍ മൂന്നൂലം ശ്രീ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഗോകുലജില്ലാ അദ്ധ്യക്ഷന്‍ പി.കെ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ. എന്‍. സജികുമാര്‍ ഗോപൂജാ സന്ദേശം നല്‍കി. ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.എം.പ്രകാശന്‍ ആല്‍ത്തറ, ജില്ലാ കാര്യദര്‍ശി പി.ജി.ഷമ്മി, എന്നിവര്‍ സംബന്ധിച്ചു. എം.എസ്.രാജന്‍, റ്റി.എ.ശിവരാമന്‍, സുദേവ് പി.ബി., ടി.കെ.ബാലന്‍, മാധവ് പ്രസാദ്, പി.എസ്.ശ്രീലക്ഷ്മി, ബാബുരാജ് കേച്ചേരി, പ്രതീഷ് അയിനൂര്‍, സജി ആര്‍ത്താറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. കടിക്കാട് സുദര്‍ശനം ഗോകുലാംഗങ്ങള്‍ ഗോപികാനൃത്തം അവതരിപ്പിച്ചു. കൃഷ്ണ ഗോപികാ വേഷങ്ങള്‍ അണിനിരന്ന ശോഭായാത്രയും നടന്നു.



