ചെങ്ങാലിക്കോടന്‍ വാഴക്കന്നുകളുടെ വിതരണം നടത്തി

എരുമപ്പെട്ടി പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങാലിക്കോടന്‍ വാഴക്കന്നുകളുടെ ആദ്യഘട്ട വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, പഞ്ചായത്ത് അംഗങ്ങളായ എം.കെ ജോസ്, സുധീഷ് പറമ്പില്‍, ആസൂത്രണ സമിതി അംഗം ഫ്രാന്‍സിസ് മാസ്റ്റര്‍, ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എ.വി ജോണ്‍സന്‍, കൃഷി ഓഫിസര്‍ എ.വി വിജിത പദ്ധതി ഗുണഭോക്താക്കള്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image