കേരള സ്റ്റേറ്റ് ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ അസോസിയേഷന്‍ 56-ാം വാര്‍ഷികവും പെരുമ്പടപ്പ് ബ്ലോക്ക് സമ്മേളനവും നടത്തി. എരമംഗലം വനിത സൊസൈറ്റി കോണ്‍ഫ്രന്‍സ് ഹാളില്‍ (കലാം നഗര്‍) വെച്ച് നടത്തിയ പരിപാടി ജില്ലാ കമ്മിറ്റി അംഗം ഒ.വി കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി ഒ.വി താഹിര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് ഹംസ പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി. നൗഫല്‍ പാറ, ഉസ്മാന്‍, ഹംസു, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഫിറോസ് ചമ്മന്നൂര്‍ സ്വാഗതവും സിദ്ധു ഇമേജ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് വി ഹനീഫ ചങ്ങരംകുളം, സെക്രട്ടറി അനീഷ് മാറഞ്ചേരി, ട്രഷറര്‍ ബൈജു എരമംഗലം എന്നിവരെ തിരഞ്ഞെടുത്തു.
ADVERTISEMENT