ജെ.എസ്.കെ.എ (ജപ്പാന്‍ ഷോട്ടോകാന്‍ കരാത്തെ അസോസിയേഷന്‍) ഇന്ത്യയുടെയും ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജെ.എസ്.കെ.എ ഇന്റര്‍ സ്റ്റേറ്റ് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിനും ലഹരി വിരുദ്ധ ക്യാമ്പയിനും കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളില്‍ തുടക്കമായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.കെ സുനില്‍ അധ്യക്ഷത വഹിച്ചു. ആര്‍ദ്ര ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷബീത മുഖ്യാതിഥിയായി.
ADVERTISEMENT