‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡിലും പഴയ ബസ്റ്റാന്‍ഡിലും, വിദ്യാര്‍ത്ഥികളുടെയും കുന്നംകുളം നഗരസഭ ഹരിത കര്‍മ്മ സേനയുടെയും നേതൃത്വത്തിലാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. കുന്നംകുളം നഗരസഭയിലെ 25 ഓളം വരുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളും കുന്നംകുളം കീഴൂര്‍ പോളിടെക്‌നിക് കോളേജിലെ പത്തോളം വരുന്ന വിദ്യാര്‍ത്ഥികളും ഫ്‌ലാഷ് മോബില്‍ പങ്കെടുത്തു. കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ADVERTISEMENT