മരത്തംകോട് കിടങ്ങൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞവും ഒക്ടോബര്‍ മൂന്നു മുതല്‍ പതിമൂന്നാം തീയതി വരെ ആഘോഷിക്കും. വ്യാഴാഴ്ച ദീപാരാധനക്ക് ശേഷം ക്ഷേത്രം മേല്‍ശാന്തി പെരുംബുള്ളി നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിക്കുന്നതോടെ ചടങ്ങിന് ആരംഭം കുറിക്കും. തുടര്‍ന്ന് ആചാര്യവരണം, കലവറ നിറക്കല്‍, ദേവി ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും നടക്കും. തുടര്‍ന്നുള്ള ഒന്‍പത് ദിവസങ്ങളില്‍ രാവിലെ മുതല്‍ ഗായത്രി സഹസ്രനാമം, ലളിതാ സഹസ്രനാമം , ദേവി മാഹാത്മ്യ പരായണം, തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയും ദേവീ ഭാഗവത പാരായണവും വൈകീട്ട് മഹാ ആരതിയും, നാമപ്രദക്ഷിണം ശേഷം സ്റ്റേജ് ഇന കലാപരിപാടികളും നടക്കും.
ADVERTISEMENT