കുന്നംകുളത്തിന് സമ്മാനമായി ‘ബഥനി പാര്‍ക്ക് ‘

ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാണിപ്പയൂരില്‍ ‘ബഥനി പാര്‍ക്ക്’ ഒരുക്കി. അറുപതു വര്‍ഷം വിദ്യാഭ്യാസ – സാമൂഹിക- സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഥനി സ്‌കൂള്‍ കുന്നംകുളത്തിനുള്ള സമ്മാനമായിട്ടാണ് ബഥനി പാര്‍ക്ക് സമര്‍പ്പിക്കുന്നത്. 13-ാം തിയതി തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കുന്നംകുളം എം.എല്‍.എ. എ.സി.മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ബഥനി ആശ്രമ സുപ്പീരിയര്‍ തോമസ് റമ്പാന്‍ ഒ.ഐ.സി., കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി സോമശേഖരന്‍, വി കെ ശ്രീരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

ADVERTISEMENT