ലീഗല്‍ സ്റ്റഡീസ് ഫോറം ഉദ്ഘാടന കര്‍മ്മവും സെമിനാറും സംഘടിപ്പിച്ചു

ബഥനി വിദ്യാഭാസ സ്ഥാപനങ്ങളായ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുന്നംകുളം, ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ വെള്ളിത്തിരുത്തി, ബഥനി ഹൈസ്‌കൂള്‍ റാന്നി പെരുനാട് എന്നീ സ്‌കൂളുകളില്‍ ലീഗല്‍ സ്റ്റഡീസ് ഫോറം ഉദ്ഘാടന കര്‍മ്മവും സെമിനാറും സംഘടിപ്പിച്ചു. ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഓ ഐ സി അധ്യക്ഷത വഹിച്ച യോഗം ബഥനിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ബഥനിയുടെ നിയമോപദേശകന്‍ കൂടിയായ അഡ്വ. പി.ജോഫി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. നിയമപഠനത്തിന്റെ സാധ്യതകളെക്കുറിച്ചും അത് നേടിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു. യോഗത്തില്‍ ബഥനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ ചേര്‍ന്ന് അഡ്വ.ജോഫി ജോര്‍ജിനെ ആദരിച്ചു. ബ്ലൂമിംഗ് ബഡ്‌സ് ബഥാനിയ പ്രിന്‍സിപ്പല്‍ സി ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി, ബഥനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ സി. എല്‍.ജോഷി, രാംദാസ്, ബഥാനിയ ഫിനിഷിംഗ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ഭൈമി തരിയന്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപകരായ സൗമ്യ ,ടെന്‍സി , റീബ മിജു, ഷീജ എ കെ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image