കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ 2024- 25 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു. ഗണിത വിഭാഗം അധ്യാപിക ലീന ചെറിയാന്‍ അധ്യക്ഷയായ യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും എം. ഡി കോളേജ് ഗണിത വിഭാഗം മേധാവിയുമായ പ്രൊഫ. അഞ്ജു ബാബു ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യത്തെ പറ്റിയും നിത്യജീവിതത്തില്‍ ഗണിതത്തിന്റെ സ്വാധീനത്തെ പറ്റിയും പ്രൊഫ. അഞ്ചു ബാബു കുട്ടികളോട് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഓ ഐ സി ആശംസകള്‍ അറിയിച്ചു. ഗണിത പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ഗണിതരൂപത്തിലുള്ള വഞ്ചിപ്പാട്ട് മാറ്റ് കൂട്ടി. വിദ്യാര്‍ത്ഥികളായ പൗര്‍ണമി, അഭിനവ്, ഷെഹസാദ് എന്നിവര്‍ തങ്ങള്‍ക്ക് റൂബ്രിക്‌സ് ക്യൂബ് സോള്‍വ്ങ്ങിലുള്ള കഴിവ് പ്രകടിപ്പിക്കുവാനുള്ള വേദിയായും ഇത് മാറി. ശേഷം നടന്ന ചോദ്യോത്തര വേളയ്ക്ക് റുതുനന്ദ നേതൃത്വം നല്‍കി
Home Bureaus Kunnamkulam ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ 2024- 25 വര്‍ഷത്തെ...