കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാണിപ്പയൂരില്‍ സജ്ജമാക്കിയ ‘ബഥനി പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു. റാന്നി പെരുനാട് ആസ്ഥാനമായുള്ള ബഥനി ആശ്രമം ആറ് പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച കുന്നംകുളത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂളായ ബഥനി സെന്റ് ജോണ്‍സ് അറുപതു വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ പാര്‍ക്കിന്റെ ഉദ്ഘാടനം ഏ.സി.മൊയ്തീന് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന് അധ്യക്ഷയായി.