26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ കപ്പടിച്ച് ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍

കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ കപ്പടിച്ച് ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍

126

കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ 584 പോയിന്റോടെ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓവറോള്‍ കിരീടം സ്വന്തമാക്കി. പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂള്‍ 388 പോയിന്റ് രണ്ടാം സ്ഥാനവും വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ 345 പോയിന്റോടെ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. കുന്നംകുളം ഉപജില്ല കലോത്സവത്തില്‍ എല്‍.പി വിഭാഗം മൂന്ന് സ്‌കൂളുകള്‍ ഒന്നാമതെത്തി. കുന്നംകുളം എച്ച്. സി ഗവ.യു.പി സ്‌കൂള്‍, ചൊവ്വന്നൂര്‍ എം.ടി.എസ്. എല്‍.പി സ്‌കൂള്‍ ചൊവ്വന്നൂര്‍, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് 65 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയത്. 63 പോയിന്റുകള്‍ നേടി മറ്റം സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, കരിക്കാട് അല്‍അമീന്‍ സ്‌കൂള്‍, പന്നിത്തടം കോണ്‍കോര്‍ഡ് സ്‌കൂളും രണ്ടാം സ്ഥാനത്തിനര്‍ഹരായി.

യു.പി വിഭാഗത്തില്‍ 80 പോയിന്റുകള്‍ നേടി ചെര്‍ളയം എച്ച്.സി.സി ഗവ.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി. കൂനംമൂച്ചി സെന്റ് തോമസ് യു.പി സ്‌കൂള്‍, ആര്യംപാടം സര്‍വോദയം സ്‌കൂള്‍, ചൊവ്വന്നൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ എന്നി സ്‌കൂളുകള്‍ 76 പോയിന്റുകള്‍ നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇഎം.എച്ച്.എസ് ഒന്നാം സ്ഥാനവും ചൂണ്ടല്‍ എല്‍.ഐ.ജി.എച്ച്.എസ് രണ്ടും കുന്നംകുളം ബി.സി.ജി.എച്ച്.കസ് കുന്നംകുളം മൂന്നാം സ്ഥാനവും നേടി.ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കുന്നംകുളം ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂള്‍ ഒന്നാമതെത്തി. ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ രണ്ടാം സ്ഥാനവും, വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആന്റ് സെന്റ് സിറില്‍സ് സ്‌കൂള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

ADVERTISEMENT
error: Content is protected !!