28.2 C
Kunnamkulam
Saturday, October 10, 2026
Home Bureaus Kunnamkulam ബഥനി സെന്റ്മേരിസ് നഴ്‌സറി സ്‌കൂളില്‍ ‘വര്‍ണ്ണം’ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു

ബഥനി സെന്റ്മേരിസ് നഴ്‌സറി സ്‌കൂളില്‍ ‘വര്‍ണ്ണം’ കള്‍ച്ചറല്‍ ഫെസ്റ്റ് ആഘോഷിച്ചു

7

ബഥനി ഗ്രൂപ്പിന്റെ കീഴിലുള്ള ബഥനി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളില്‍ ഈ വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘വര്‍ണ്ണം’ എന്ന പേരിനെ അന്വര്‍ഥം ആകുന്ന വിധത്തില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. ബഥനി ഗ്രൂപ്പ് മാനേജര്‍ റവ. ഫാ. സ്‌കറിയ ഒ.ഐ.സി. അധ്യക്ഷത വഹിച്ചു. ബേബി അമേയ ജോഫി സ്വാഗതം ആശംസിച്ചു. പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ബോട്ടണി അധ്യാപികയും നാട്യയോഗ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും 2025-ലെ വനിതാരത്‌നം അവാര്‍ഡ് ജേതാവുമായ സുധ മേലെപ്പാട്ട് ഉദ്ഘാടനം ചെയ്തു.ബഥനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സി.എല്‍. ജോഷി, യോഗാചാര്യനും കരാട്ടെ ഗ്രാന്‍ഡ് മാസ്റ്ററുമായ ശിഹാബ് ടി.എസ്. ബാബു, ബഥനി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭൈമി തരിയന്‍ എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ഇന്ത്യന്‍ വ്യക്തിത്വങ്ങളുടെ വേഷപ്പകര്‍ച്ചയിലൂടെ കുട്ടികള്‍ കഴിവുകള്‍ പ്രകടിപ്പിച്ച ഫാന്‍സി ഡ്രസ് മത്സരം കാണികള്‍ക്ക് കൗതുകമായി. വിവിധ നാടന്‍ കലാരൂപങ്ങളുടെ മനോഹാരിത പകര്‍ന്ന ഫോക്ക് ഡാന്‍സും പാവകളെ ഉപയോഗിച്ചുള്ള കഥാവതരണവും ഏറെ ആകര്‍ഷകമായി.

ADVERTISEMENT
error: Content is protected !!