കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കമായി

വടക്കേക്കാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കമായി. അശ്വതി ദിവസമായ തിങ്കളാഴ്ച്ച രാവിലെ നടന്ന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മനക്കല്‍ ശശിധരന്‍ ഭട്ടതിരിപ്പാട്, ക്ഷേത്രം മേല്‍ശാന്തി റോഷിന്‍, കീഴ്ശാന്തി അനന്തകൃഷ്ണന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വേല ഉത്സവങ്ങള്‍ കാവിലെത്തി സംഗമിച്ചു. നാട്ടു താലം എഴുന്നള്ളിച്ച് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച്ച രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം വര്‍ഷത്തിലെരിക്കല്‍ മാത്രം തുറക്കുന്ന വടക്കും വാതില്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. രാത്രി നെരൂദയുടെ മ്യൂസിക് നൈറ്റ് ഉണ്ടാകും. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് കിളിയമ്പറമ്പില്‍ സെക്രട്ടറി ധനീഷ് താമരശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT