ബെംഗളൂരുവില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിപ്പിലിശ്ശേരി പരുത്തിപ്പുര ചന്ദ്രന്റെയും ഭാഗ്യലക്ഷ്മിയുടെയും മകന്‍ 29 വയസുള്ള ശരത്താണു മരിച്ചത്. ഭാര്യ അപര്‍ണയ്ക്കും പരുക്കേറ്റു. ബുധന്‍ രാത്രി എട്ടോടെയാണ് അപകടം. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പതിനൊന്നോടെ ശരത് മരിച്ചു. ചെറുതിരുത്തി ശാന്തിരീരത്ത് സംസ്‌കാരം നടത്തി. 4 മാസം മുന്‍പായിരുന്നു ശരത്തിന്റെയും അപര്‍ണ്ണയുടെയും വിവാഹം.