കുണ്ടന്നൂര്‍ പള്ളിക്ക് സമീപം ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്ക്.ബൈക്ക് യാത്രികരായ ചിറ്റാട്ടുകര സ്വദേശിക്കും അതിഥി തൊഴിലാളിക്കുമാണ് പരിക്കേറ്റത്. വടക്കാഞ്ചേരി കുന്നംകുളം റോഡില്‍ കുണ്ടന്നൂര്‍ പള്ളിക്ക് സമീപത്ത് വെച്ച് ഇന്ന് രാവിലെ 8.30 യോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്തു നിന്ന് വരുകയായിരുന്ന ബൈക്കും പുറകില്‍ വരികയായിരുന്ന ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും വടക്കാഞ്ചേരി ആക്ടസ് പ്രവര്‍ത്തകരും ചേര്‍ന്ന് അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.