കുന്നംകുളം വടുതല വട്ടംപാടത്ത് വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ചു. വട്ടംപാടം സ്വദേശി ബീരാവുവിന്റെ വീടിനു മുന്‍വശത്ത് നിര്‍ത്തിയിട്ട ബൈക്കാണ് കത്തിച്ചത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഉറക്കത്തിനിടെ ജനലിലൂടെ വെളിച്ചം കണ്ടതോടെ വീട്ടുകാര്‍ ഉണര്‍ന്നു നോക്കിയപ്പോഴാണ് വാഹനം കത്തുന്നത് കണ്ടത്. തുടര്‍ന്ന് വെള്ളമൊഴിച്ച് തീ കെടുത്തി. ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതിയിരുന്നെങ്കിലും സംശയം തോന്നി സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് അജ്ഞാതനായ വ്യക്തി വീടിന്റെ മതില്‍ ചാടി കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമക്ക് ലഭിച്ചത്. സംഭവത്തില്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.
ADVERTISEMENT