25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Thrithala റോഡില്‍ പൊട്ടിവീണ മരത്തിനടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

റോഡില്‍ പൊട്ടിവീണ മരത്തിനടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

129

തൃത്താല വി കെ കടവ് റോഡില്‍ പൊട്ടിവീണ മരത്തിനടിയില്‍പ്പെടാതെ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. അപകടത്തിന്റെ സി സിടിവി ദൃശ്യം പുറത്ത് വന്നു.കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ആണ് മരം പൊട്ടിവീഴുന്നത്. തൃത്താല വി കെ കടവ് റോഡില്‍ ഫെഡറല്‍ ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. വൈദ്യുത കമ്പികള്‍ക്ക് മുകളിലേക്കായാണ് മരം വീഴുന്നത്. ഇതിനിടയില്‍ പെട്ട ബൈക്ക് യാത്രക്കാരന്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ മരം വെട്ടി മാറ്റി.

ADVERTISEMENT
error: Content is protected !!