25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam കരക്ക് അടിഞ്ഞ ഡോള്‍ഫിനെ സംസ്‌കരിച്ചു

കരക്ക് അടിഞ്ഞ ഡോള്‍ഫിനെ സംസ്‌കരിച്ചു

71

ചീഞ്ഞളിഞ്ഞ നിലയില്‍ കരക്ക് അടിഞ്ഞ ഒരാഴ്ച പഴക്കമുള്ള ഡോള്‍ഫിനെ മന്നലാംകുന്ന് യാസീന്‍ പള്ളി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകര്‍ സംസ്‌കരിച്ചു. 6 അടിയോളം നീളമുള്ള ഒരാഴ്ച്ച പഴക്കമുള്ള ചീഞ്ഞളിഞ്ഞ ഡോള്‍ഫിനെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് കണ്ടത്. ഇവര്‍ വിവരം അറീയിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കടല്‍ തീരത്തോട് ചേര്‍ന്ന് വലിയ കുഴിയെടുത്ത് അതില്‍ സംസ്‌കരിക്കുകയായിരുന്നു. മന്നലാംകുന്ന് യാസീന്‍ പള്ളി മയ്യിത്ത് പരിപാലന കമ്മിറ്റി പ്രവര്‍ത്തകരായ കെ.കെ.അക്ബര്‍, ഷെഫീഖ് രാമി, മന്‍സൂര്‍ ആലത്തയില്‍, റംഷാദ് ബാവ, അബൂബക്കര്‍, അലിക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞമാസം അവസാന വാരത്തിലും ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ ഡോള്‍ഫിന്‍ കരക്കടിഞ്ഞിരുന്നു.

ADVERTISEMENT
error: Content is protected !!