25.5 C
Kunnamkulam
Friday, July 10, 2026
Home Bureaus Erumapetty ‘മികവ് 2025’ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

‘മികവ് 2025’ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

കടങ്ങോട് പഞ്ചായത്ത് കിഴക്കുമുറി വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ മികവ് 2025 വിദ്യാഭ്യാസ പുരസ്‌കാര വിതരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു. അധ്യാപകനും കവിയുമായ ഡോ.ഇ.ആര്‍ ശിവപ്രസാദ് പുരസ്‌കാര വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം സി.വി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.ചൂണ്ടല്‍ പഞ്ചായത്ത് കൃഷിഭവനില്‍ കൃഷി ഓഫീസറായി ജോലി ലഭിച്ച ഭൂവനയെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.മണി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ്, ജാനകി പത്മജന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!