25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കോടികള്‍ മുടക്കി നവീകരിച്ച എഇഒ – ചങ്ങരംകുളം പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട്

കോടികള്‍ മുടക്കി നവീകരിച്ച എഇഒ – ചങ്ങരംകുളം പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട്

75

കോടികള്‍ മുടക്കി നവീകരിച്ച എഇഒ – ചങ്ങരംകുളം പൊതുമരാമത്ത് റോഡില്‍ വെള്ളക്കെട്ട്. പാലായ്ക്കല്‍ കടവില്‍ റോഡില്‍ വെള്ളം കെട്ടി നിന്ന് കാല്‍നടയാത്ര പോലും ദുസഹമായി മാറിയിരിക്കുകയാണ്. സമീപത്തെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് മുന്നിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഈ ഭാഗത്ത് റോഡ് ഉയര്‍ത്താതെ നവീകരണം നടത്തിയതാണ് വെള്ളക്കെട്ടുണ്ടാവാന്‍ കാരണം. കോള്‍പാടത്ത് ജലനിരപ്പ് ഉയരുമ്പാള്‍ വെള്ളത്തിനടിയിലാകുന്ന റോഡ് ഉയര്‍ത്താതെ നവീകരിക്കുന്നതുകൊണ്ട് ഫലമില്ലെന്നറിയിച്ച് നാട്ടുകാര്‍ രംഗത്തുവന്നെങ്കിലും ഇതവഗണിച്ചാണ് പ്രവൃത്തി നടത്തിയതെന്നു പറയുന്നു. വര്‍ഷങ്ങളായി ഇവിടെ മഴക്കാലത്ത് വെള്ളം കയറാറുണ്ട്. ഇതിനെ തുടര്‍ന്നാണ് പാലായ്ക്കല്‍ കടവ് ഭാഗത്ത് കോടികണക്കിനു രൂപ ചെലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ADVERTISEMENT
error: Content is protected !!