25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam പഴുന്നാന – കാണിപ്പയ്യൂര്‍ റോഡില്‍ അറവുമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു

പഴുന്നാന – കാണിപ്പയ്യൂര്‍ റോഡില്‍ അറവുമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു

152

ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പഴുന്നാന – കാണിപ്പയ്യൂര്‍ റോഡില്‍ അറവുമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. ഇതേ തുടര്‍ന്ന് ഇവിടെ തെരുവുനായ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. കുട്ടികളും വയോജനങ്ങളും അടക്കം നിരവധി യാത്രക്കാര്‍ ദിവസവും സഞ്ചരിക്കുന്ന റോഡാണിത്. അക്രമകാരികളായ തെരുവ് നായ്ക്കള്‍ മനുഷ്യജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ തെരുവുനാശല്യം ഉടന്‍ പരിഹരിക്കുക, അറവുമാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്്, ന്യൂസ്‌പേജ് പഴുന്നാന – വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി സമര്‍പ്പിച്ചു.

ADVERTISEMENT
error: Content is protected !!