ദേശീയ പാത 66 കരാര്‍ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്റെ ഒറ്റിയനി യാര്‍ഡില്‍ ക്യാമ്പില്‍ തീപിടുത്തം. കംപ്യൂട്ടര്‍ പ്ലാന്റ് ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍ണ്ണമായും കത്തി നശിച്ചു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം.ഗുരുവായൂരില്‍ നിന്നെത്തിയ അഗ്നി ശമന സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫീസര്‍ എസ്.ഡി സജിത് ലാലിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫെയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ജിയാജി കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ബി. മുകുന്ദന്, ശ്രീരാജ്, കിഷോര്‍, എന്‍.സി ഷിയാസ്, ഹോം ഗാര്‍ഡ് സി. ജോയി, ഉമേഷ്, പി. ആനന്ദ് എന്നിവര്‍ സ്ഥലത്തെത്തിയാമ് തീ അണച്ചത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.



